2025ല്‍ പ്ലസ്ടു പരീക്ഷ പാസ്സായ പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ കോച്ചിംഗിന് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കെമിസ്ട്രി, ഫിസിക്സ്, ബയോളജി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പാസ്സായവരും കുടുംബ വാര്‍ഷിക വരുമാന പരിധി 6 ലക്ഷം രൂപയില്‍ കവിയാത്തതുമായ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പ് തിരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ വഴി വിഷന്‍ പ്ലസ് (എന്‍ട്രന്‍സ് റിപ്പീറ്റ് ചെയ്യുന്നതിനുള്ള) പരിശീലനത്തിന് ധനസഹായം അനുവദിക്കുന്നതാണ് പദ്ധതി.
സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. ഐ.എസ്.ഡി സിലബസുകളില്‍ പഠിക്കുന്നവര്‍ക്ക് പരിശീലനത്തിന് ധനസഹായം ലഭിക്കുന്നതാണ്. ജാതി, വരുമാനം, പരിശീലനം നടത്തുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, ഫീസ് അടച്ച റസീപ്റ്റ് എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ആഗസ്റ്റ് എട്ടിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം.
വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കുന്ന ജില്ലാ പരിധിയിലെ പട്ടികജാതി വികസന ഓഫീസുകളിലും അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല/ബ്ലോക്ക് നഗരസഭ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം.
ഫോണ്‍ നമ്പര്‍ 0483-273400