ഗാസിപൂര്‍: ഉത്തര്‍പ്രദേശില്‍ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ ശേഷം യുവാവ് കടന്നു കളഞ്ഞു. യുപിയിലെ ഗാസിപൂരിലാണ് സംഭവം.കോടാലി ഉപയോഗിച്ച് മൂവരെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ഇയാള്‍ കടന്നു കളയുകയായിരുന്നു. ഏറെ കാലങ്ങളായി പ്രതി കുടുംബവുമായി സ്വത്ത് തര്‍ക്കത്തിലായിരുന്നു. ഇത് തന്നെയാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.