Fincat

മയക്കുമരുന്ന് ലഹരിയില്‍ യുവാവ് മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു


കോഴിക്കോട്: പുതുപ്പാടിയില്‍ മയക്കുമരുന്ന് ലഹരിയില്‍ യുവാവ് മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. മണല്‍വയല്‍ പുഴങ്കുന്നുമ്മല്‍ റമീസാണ് മാതാവ് സഫിയയെ കുത്തി പരിക്കേല്‍പ്പിച്ചത്.ആക്രമണത്തില്‍ സഫിയയുടെ കൈക്ക് നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നേരത്തെ പുതുപ്പാടിയില്‍ ലഹരിക്കടിമയായ മകൻ മാതാവിനെയും, മറ്റൊരു സംഭവത്തില്‍ ഭർത്താവ് ഭാര്യയെയും കൊലപ്പെടുത്തിയിരുന്നു. ഇതിനുശേഷം വലിയ രീതിയില്‍ ബോധവല്‍ക്കരണമുള്‍പ്പെടെയുള്ള പരിപാടികള്‍ പ്രദേശത്ത് സംഘടിപ്പിച്ചിരുന്നു.