കൊച്ചി: പ്രമുഖ ഐടി വ്യവസായിയില്‍ നിന്ന് ഹണി ട്രാപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത ദമ്ബതികള്‍ അറസ്റ്റില്‍. 20 കോടി രൂപയാണ് ദമ്ബതികള്‍ തട്ടിയെടുത്തത്.തൃശ്ശൂ സ്വദേശി ശ്വേതയും ഭര്‍ത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്.
ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശ്വേത നേരത്തെ ജോലി ചെയ്തിരുന്നു. രഹസ്യമായി നടത്തിയ ചാറ്റുകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഐടി വ്യവസായിയില്‍ നിന്ന് ഇരുവരും പണം തട്ടിയത്.30 കോടി രൂപയായിരുന്നു വ്യവസായിയില്‍ നിന്ന് ആവശ്യപ്പെട്ടത്. വ്യവസായി പലതവണയായി 20 കോടി രൂപ കൈമാറിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശ്വേതയുടെയും ഭര്‍ത്താവിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയെന്ന് കൊച്ചി സെന്‍ട്രല്‍ പൊലീസ് കൊച്ചി സെന്‍ട്രല്‍ പൊലീസ് അറിയിച്ചു.