Fincat

ഇന്‍ലാന്റ് എന്യൂമറേറ്റര്‍ നിയമനം

മലപ്പുറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറിന് കീഴില്‍ ജില്ലയിലെ വിവിധ ഉള്‍നാടന്‍ ജലാശയങ്ങളില്‍ സര്‍വ്വേ നടത്തുന്നതിനായി ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഇന്‍ലാന്റ് എന്യൂമറേറ്ററെ നിയമിക്കുന്നു. 21 നും 36 നുമിടയില്‍ പ്രായമുള്ള ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ആഗസ്റ്റ് 13ന് രാവിലെ 11ന് പൊന്നാനി ചന്തപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ : 0494 2666428.