Fincat

പശുവളര്‍ത്തലില്‍ ശാസ്ത്രീയ പരിശീലനം

ബേപ്പൂര്‍ നടുവട്ടത്തെ സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 19 മുതല്‍ 23 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്ക് പശുവളര്‍ത്തലില്‍ ശാസ്ത്രീയ പരിശീലനം നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. ആധാര്‍ കാര്‍ഡ്, പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് പരിശീലനത്തിന് ഹാജരാക്കണം. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 14ന് വൈകീട്ട് അഞ്ചിന് മുമ്പ് നേരിട്ടോ, 0495 2414579 എന്ന ഫോണ്‍ നമ്പറിലോ രജിസ്റ്റര്‍ ചെയ്യണം. കണ്‍ഫര്‍മേഷന്‍ ലഭിച്ചവര്‍ക്ക് മാത്രമായിരിക്കും പരിശീലനം.