Fincat

അര്‍ജുൻ അശോകന്റെ തലവര മാറ്റാന്‍ ഹിറ്റ് മേക്കര്‍ മഹേഷ് നാരായണന്‍!


മലയാള സിനിമയില്‍ ‘ടേക്ക് ഓഫ്’ , ‘മാലിക്ക്’ പോലുള്ള വലിയ ഹിറ്റുകള്‍ സമ്മാനിച്ച മഹേഷ് നാരായണന്‍ വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാന്‍ വരികയാണ്.ഇത്തവണ സംവിധായകന്റെ കുപ്പായത്തിലല്ല, മറിച്ച്‌ യുവതാരം അർജുൻ അശോകനെ കേന്ദ്രകഥാപാത്രമാക്കി അവതരിപ്പിക്കുന്ന സിനിമയുടെ സഹനിര്‍മ്മാതാവായാണ് അദ്ദേഹമെത്തുന്നത്.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റേയും മൂവിംഗ് നരേറ്റീവ്സിന്‍റേയും ബാനറില്‍ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 15 നാണ് റിലീസിനൊരുങ്ങുന്നത്.

അഖില്‍ അനില്‍കുമാറാണ് സംവിധായകൻ. അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാം മോഹൻ, ഹരീഷ് കുമാർ, സോഹൻ സീനുലാല്‍, ഷാജു ശ്രീധർ, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിൻ ബെൻസണ്‍, അശ്വത് ലാല്‍, അമിത് മോഹൻ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

അഖില്‍ അനില്‍കുമാർ തന്നെയാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. അഖില്‍ അനില്‍കുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. കോ പ്രൊഡ്യൂസർ: റുവായിസ് ഷെബിൻ, ഛായാഗ്രഹണം: അനിരുദ്ധ് അനീഷ്, സംഗീതം: ഇലക്‌ട്രോണിക് കിളി, എഡിറ്റർ: രാഹുല്‍ രാധാകൃഷ്ണൻ, കലാസംവിധാനം: മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യും: അക്ഷയ പ്രസന്നൻ, മേക്കപ്പ്: രഞ്ജിത്ത് അമ്ബാടി, പ്രൊഡക്ഷൻ കണ്‍ട്രോളർ: അലക്സ് ഇ കുര്യൻ, സൗണ്ട് ഡിസൈൻ: ചാള്‍സ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഗാനരചന: മുത്തു, ടിറ്റോ പി തങ്കച്ചൻ, ഡിഐ: ലിജു പ്രഭാകർ, വിഎഫ്‌എക്സ്: പിക്റ്റോറിയല്‍ എഫ്.എക്സ്, സ്റ്റണ്ട്: മാഫിയ ശശി, മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റാം പാർത്ഥൻ, ഫിനാൻസ് കണ്‍ട്രോളർ: ഉദയൻ കപ്രശ്ശേരി, സ്റ്റില്‍സ്: അജി മസ്കറ്റ്, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദില്‍ജിത്ത്.