പരാതി പരിഹാര അദാലത്ത് നടത്തും
സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി പരാതി പരിഹാര അദാലത്ത് നടത്തും. കമ്മീഷന്‍ മെമ്പര്‍മാരായ അഡ്വ.സേതുനാരായണന്‍, ടി.കെ വാസു എന്നിവരുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 20, 21 തീയതികളില്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ചാണ് അദാലത്ത് നടത്തുന്നത്. പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ള പരാതികളില്‍ പരാതിക്കാരെയും എതിര്‍കക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കമ്മീഷന്‍ നേരില്‍ കേള്‍ക്കും.