Fincat

ബിരിയാണി ഇല്ലെന്ന് പറഞ്ഞു, ആനമുട്ടയുണ്ടോ എന്നുചോദിച്ച്‌ ഹോട്ടലുടമയ്ക്ക് മര്‍ദനം


കോഴിക്കോട്: ഹോട്ടലില്‍ ബിരിയാണി ഇല്ലെന്ന് പറഞ്ഞതിന് ഹോട്ടലുടമയെ മർദിച്ചതായി പരാതി. ചേളന്നൂർ എട്ടേ-രണ്ടില്‍ ദേവദാനി ഹോട്ടല്‍ ഉടമ കൊടുംതാളി മീത്തല്‍ രമേശിനെയാണ് അക്രമിച്ചത്.തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ഹെല്‍മെറ്റുകൊണ്ടുള്ള അടിയില്‍ തലക്ക് പരിക്കേറ്റ രമേശൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി.

ഇടിയുടെ ആഘാതത്തില്‍ മൂക്കിന്റെ പാലത്തിനും താടിയെല്ലിനും പരിക്കേറ്റതായി രമേശൻ പറയുന്നു. ബിരിയാണി ആവശ്യപ്പെട്ടെത്തിയ ആളോട് ബിരിയാണി തീർന്നെന്നു പൊറോട്ടയും കറിയും ഉണ്ടെന്നും പറഞ്ഞതായിരുന്നു പ്രകോപനം. ‘ആനമുട്ടയുണ്ടോ’ എന്ന് ചോദിച്ചായിരുന്നു മർദനമെന്ന് രമേശൻ പരാതിയില്‍ പറയുന്നു.

1 st paragraph

കടയിലെത്തിയവർ ആക്രമിക്കാൻ തുടങ്ങിയപ്പോള്‍ ഇവരെ രമേശ് തിരിച്ചും മർദിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇരുകൂട്ടരുടെയും പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.