Fincat

സർക്കാർ സ്കൂളിലെ ഡെസ്കിൽ നിന്ന് സൂക്ഷ്മ ജീവികളുടെ കടിയേറ്റു, അലർജി; പട്ടണക്കാട് സ്കൂളിലെ 30ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ

ചേർത്തല പട്ടണക്കാട് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്ക് സൂക്ഷ്മ ജീവികളുടെ കടിയേറ്റു. 30 ഓളം വിദ്യാർത്ഥികളെ തുറവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെസ്കിൽ ഉണ്ടായിരുന്ന ജീവികളുടെ കടിയേറ്റെന്ന് വിദ്യാർത്ഥികൾ പറയുന്നു. പല കുട്ടികൾക്കും, ചൊറിച്ചിലും ശരീരത്ത് തടിപ്പും ഉണ്ടായി.ഏഴാം ക്ലാസിലെ വിദ്യാർത്ഥികളെയാണ് അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

1 st paragraph

ഇന്ന് ഉച്ചയോടെയാണ് സംഭവം. ക്ലാസിലെ ഡസ്ക് ദ്രവിച്ചിരിക്കുകയായിരുന്നു. ഈ ദ്രവിച്ച ഭാ​ഗത്ത് വിദ്യാർത്ഥികൾ പെൻസിൽ കൊണ്ട് കുത്തിയിരുന്നു. അവിടെ നിന്നും ഇറങ്ങി വന്ന സൂഷ്മ ജീവികൾ കടിച്ചാണ് വിദ്യാർത്ഥികൾക്ക് അലർജിയുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. പല കുട്ടികൾക്കും ചൊറിച്ചിലും ശരീരത്തിൽ തടിപ്പും ഉണ്ടായിട്ടുണ്ട്.