ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം പരപ്പനങ്ങാടി ചെറമംഗലം സ്വദേശി ഫൈസൽ മേലെവീട്ടിൽ (46) ആണ് മരിച്ചത്. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ശുമൈസി ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പിതാവ്: അബൂബക്കർ, മാതാവ്: അയിഷ (പരേത), ഭാര്യ: സമീറ, മക്കൾ: ഫഹ്മാൻ, ആയിഷ ഫിസ. റിയാദ് കെഎംസിസി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഉസ്മാൻ ചെറുമുക്ക്, അബ്ദുറഹ്മാൻ ചെലേമ്പ്ര എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചുമൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Sign in
Sign in
Recover your password.
A password will be e-mailed to you.