Fincat

Gold Rate Today: റെക്കോർഡിൽ നിന്ന് താഴേക്കിറങ്ങി സ്വർണവില; വിപണിയിലേക്ക് ഉറ്റുനോക്കി സ്വർണാഭരണ പ്രേമികൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ നിന്നും താഴേക്ക്. ബുധനാഴ്ച മുതൽ കത്തിക്കയറിയ സ്വർണവില ഇന്ന് നേരിയ ഇടിവിലാണ്. പവന് 200 രൂപ കുറഞ്ഞു. എന്നാലും വില ഇപ്പോഴും മുക്കാൽ ലക്ഷത്തിന് മുകളിൽ തന്നെയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 75,560 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 81500 രൂപ നൽകേണ്ടി വരും.
വിപണിയിൽ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9445 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7755 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6035 ആണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 125 രൂപയാണ്.

ഓ​ഗസ്റ്റ് 1 – ഒരു പവന് 160 രൂപ കുറഞ്ഞു. സ്വർണവില 74,320 രൂപ

ഓ​ഗസ്റ്റ് 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ

ഓ​ഗസ്റ്റ് 3 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ

ഓ​ഗസ്റ്റ് 4 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ

ഓ​ഗസ്റ്റ് 5 – ഒരു പവന് 640 രൂപ വർദ്ധിച്ചു. പവന്റെ വില 74,960 രൂപ

ഓ​ഗസ്റ്റ് 6 – ഒരു പവന് 80 രൂപ വർദ്ധിച്ചു. പവന്റെ വില 75,040 രൂപ

ഓ​ഗസ്റ്റ് 7 – ഒരു പവന് 160 രൂപ വർദ്ധിച്ചു. പവന്റെ വില 75,200 രൂപ

ഓ​ഗസ്റ്റ് 8 – ഒരു പവന് 560 രൂപ വർദ്ധിച്ചു. പവന്റെ വില 75,760 രൂപ

ഓ​ഗസ്റ്റ് 9 – ഒരു പവന് 200 രൂപ കുറഞ്ഞു. പവന്റെ വില 75,560 രൂപ