തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ ഭാഗമായി അഞ്ചുപേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആ​യു​ധകടത്തിനുപിന്നിൽ പ്രവർത്തിച്ചതായി സംശയിക്കപ്പെടുന്നവരെ കണ്ടെത്താനായി അധികൃതർ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. വ്യാഴാഴ്ച അബു സംറ അതിർത്തിയിൽ 300 മെഷീൻഗൺ വെടിയുണ്ടകളുമായി രണ്ടുപേരെ പിടികൂടിയിരുന്നു. രാജ്യത്തെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും ലൈസൻസില്ലാത്ത തോക്കുകൾ കൈവശം വയ്ക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അനധികൃത ഇടപാടുകളിൽ ഒരു വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.