Fincat

സെക്രട്ടറിയേറ്റിന് മുന്നില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ 62-കാരിക്ക് ദാരുണാന്ത്യം


തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ കെഎസ്‌ആർടിസി ബസിടിച്ച്‌ 62-കാരിക്ക് ദാരുണാന്ത്യം.പേയാട് സ്വദേശിനിയായ ഗീതയാണ് മരിച്ചത്. ഭർത്താവിനൊപ്പം കെഎസ്‌ആർടിസി ബസില്‍വന്നിറങ്ങിയ ഗീത റോഡ് മുറിച്ചുകടക്കുന്നിതിനിടെ ബസിന്റെ അടിയില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭർത്താവിന് കാര്യമായ പരിക്കുകളില്ല.

ഡ്രെെവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചാല്‍ സംഭവത്തേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പ്രദേശത്ത് സ്മാർട്ട് സിറ്റിയുടെ ഒരു സിസിടിവിയുണ്ട്. എന്നാല്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്താല്‍ മാത്രമേ ഈ സിസിടിവി ദൃശ്യങ്ങള്‍ അധികൃതർക്ക് കെെമാറാൻ സാധിക്കുകയുള്ളൂ. പോലീസ് ഉടൻതന്നെ സിസിടിവി ദൃശ്യങ്ങള്‍ വാങ്ങാനുള്ള ശ്രമം നടത്തുമെന്നാണ് വിവരം.