Fincat

പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി


തൃശ്ശൂർ: ചാലക്കുടി പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പ്ലാന്റേഷൻ പള്ളിയുടെ ഭാഗത്തുനിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.കൊടുങ്ങല്ലൂർ പുല്ലൂറ്റ് ചാക്കുങ്ങല്‍ രാജീവിന്റ ഭാര്യ ലിപ്സിയുടെ (42) മൃതദേഹമാണ് കണ്ടെത്തിയത് എന്ന് പോലീസ് അറിയിച്ചു.

തിങ്കളാഴ്ച വൈകീട്ട്, പിള്ളപ്പാറയില്‍ ഒരു യുവതി പുഴയില്‍ ചാടുന്നത് കണ്ടതായി നാട്ടുകാർ പോലീസില്‍ അറിയിച്ചിരുന്നു. യുവതിയുടെ സ്കൂട്ടർ പുഴയുടെ തീരത്ത് നിന്ന് ലഭിച്ചു. തുടർന്ന് പുഴയില്‍ നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.

1 st paragraph

അതിരപ്പിള്ളി, മലക്കപ്പാറ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)

2nd paragraph