Fincat

SFI പ്രവര്‍ത്തകര്‍ വനിതാ പ്രിൻസിപ്പലിനെ സ്കൂളില്‍ പൂട്ടിയിട്ടു; വിദ്യാര്‍ഥികളടക്കം 5 പേര്‍ക്കെതിരെ കേസ്


തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവർത്തകർ വനിതാ പ്രിൻസിപ്പലിനെ സ്കൂളില്‍ പൂട്ടിയിട്ടതായി പരാതി. ചൊവ്വാഴ്ചയാണ് കിളിമാനൂർ തട്ടത്തുമല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രിൻസിപ്പല്‍ ഷീജയെ ഒരുമണിക്കൂറോളം എസ്‌എഫ്‌ഐ പ്രവർത്തകർ സ്കൂളില്‍ പൂട്ടിയിട്ടത്.ചൊവ്വാഴ്ചയായിരുന്നു സംഭവം.
സ്കൂള്‍ തിരഞ്ഞെടുപ്പില്‍ ഒരു വിദ്യാർഥി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ നിന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രിൻസിപ്പലിനെ പൂട്ടിയിടുന്നതിലേക്ക് എത്തിയത്. ഈ വിദ്യാർഥിയെ കെഎസ്യു പ്രവർത്തകർ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചു എന്ന് ആരോപിച്ച്‌ എസ്‌എഫ്‌ഐ പ്രവർത്തകർ പ്രിൻസിപ്പലിന് പരാതി നല്‍കി.
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ആർക്കും പരാതി ഇല്ലാ എന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രിൻസിപ്പല്‍ വിഷയത്തില്‍ നടപടി എടുത്തില്ല. പിന്നാലെ എസ്‌എഫ്‌ഐ പ്രവർത്തകർ സ്കൂളില്‍ പ്രതിഷേധം നടത്തുകയും പ്രിൻസിപ്പല്‍ ഷീജയെ സ്കൂളില്‍ പൂട്ടിയിടുകയും ചെയ്തത്.
കിളിമാനൂർ പോലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ട് പ്രിൻസിപ്പലിനെ മോചിപ്പിച്ചത്. സ്കൂളിലെ എസ്‌എഫ്‌ഐ യൂണിറ്റില്‍ പ്രവർത്തിക്കുന്ന അഫ്സല്‍, ഫാത്തിമ ഹിസാന എന്നീ വിദ്യാർഥികള്‍ക്കും, കണ്ടാലറിയാവുന്ന മൂന്ന് എസ്‌എഫ്‌ഐ പ്രവർത്തകർക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.