Fincat

കൊച്ചിയില്‍ എംഡിഎംഎ വില്‍പ്പനക്കാരായ വിദ്യാര്‍ത്ഥികള്‍ പിടിയില്‍; രണ്ടുവര്‍ഷമായി സജീവ ലഹരി വില്‍പ്പനക്കാര്‍

കൊച്ചി: കൊച്ചിയില്‍ എംഡിഎംഎ വില്‍പ്പനക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കുസാറ്റിലെ സിവില്‍ എഞ്ചിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ അതുല്‍, ആല്‍വിന്‍ എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും കയ്യില്‍ നിന്ന് 10.5 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. രണ്ടുവര്‍ഷമായി സജീവ ലഹരി വില്‍പ്പനക്കാരാണ് ഇരുവരും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ഇവര്‍ ലഹരി വില്‍പ്പന നടത്തിയിരുന്നത്.