Fincat

കൃഷിഭവനിലും ആശുപത്രിയിലും മോഷണം, . വിലപ്പെട്ട രേഖകളും രജിസ്റ്റർ ബുക്കുകളും നശിപ്പിച്ച നിലയില്‍

തിരുവനന്തപുരം വർക്കല ഗവൺമെൻറ് ഹോമിയോ ആശുപത്രിയിലും കൃഷിഭവനിലും മോഷണം. കൃഷിഭവനിൽ നിന്ന് ലാപ്ടോപ്പും പണവും നഷ്ടപ്പെട്ടു. വിലപ്പെട്ട രേഖകളും രജിസ്റ്റർ ബുക്കുകളും നശിപ്പിച്ച നിലയിലാണ്. ആശുപത്രിക്ക് മുന്നിൽ നിന്നും ഒരു കത്തിയും പെപ്സിയുടെ ഒഴിഞ്ഞ കുപ്പികളും ജ്യൂസിന്‍റെ കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ 9 മണിയോടെ ഹോമിയോ ആശുപത്രി ജീവനക്കാരിയാണ് ആശുപത്രിയുടെ വാതിലുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്. കൃഷിഭവന്റെ വാതിലുകളും അടിച്ചുതകർത്ത നിലയിലായിരുന്നു.