തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടികളെ ഓട്ടോ ഡ്രൈവറായ യുവാവ് കയറിപ്പിടിക്കുകയായിരുന്നു. സംഭവത്തില്‍ വള്ളക്കടവ് സ്വദേശിയും നിലവില്‍ പൊഴിയൂരിലെ താമസക്കാരനുമായ സജാദിനെ (23) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം വീടിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികളെയാണ് പ്രതി ഉപദ്രവിച്ചത്. കുട്ടികളുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും സജാദ് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഉടന്‍ തന്നെ ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പൊഴിയൂര്‍ ഭാഗത്ത് പ്രതിയുണ്ടെന്ന് വിവരം ലഭിച്ച് പൊലീസ് അവിടെ എത്തുമ്പോഴേക്ക് ഇയാള്‍ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് വിഴിഞ്ഞം ഭാഗത്ത് നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. സജാദ് മുന്‍പും ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് പറയുന്നു. മുന്‍പ് ഇത്തരം കേസുകള്‍ ഉണ്ടാവുകയും വള്ളക്കടവില്‍ താമസിക്കുമ്പോള്‍ നാട്ടുകാര്‍ വാഹനം അടിച്ചുതകര്‍ക്കുക പോലും ചെയ്തപ്പോഴാണ് ഇപ്പോഴത്തെ സ്ഥലത്തേക്ക് താമസം മാറിയത്. നിലവില്‍ പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തതായും പൊലീസ് അറിയിച്ചു.