Fincat

ഞെട്ടിച്ച് അവസാന നിമിഷത്തെ തിരിച്ചുവരവ്; യുവേഫ സൂപ്പര്‍ കപ്പ് തൂക്കി പിഎസ്ജി

 

യുവേഫ സൂപ്പര്‍ കപ്പില്‍ യൂറോപ്പ ലീഗ് ജേതാക്കളായ ടോട്ടന്‍ഹാം ഹോട്സ്പറിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തി യൂറോപ്യന്‍ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) യുവേഫ സൂപ്പര്‍ കപ്പില്‍ മുത്തമിട്ടു. മത്സരം അവസാനിക്കാന്‍ അഞ്ച് നിമിഷം മാത്രം അവശേഷിക്കെ രണ്ട് ഗോളിന് പിന്നിലായിരുന്നു പിഎസ്ജി. കിരീട നേട്ടത്തിലേക്ക് മിനിറ്റുകളുടെ ദൂരം മാത്രം ബാക്കിനില്‍ക്കെ പകരക്കാരനായി ഇറങ്ങിയ കൊറിയന്‍ താരം കാങ് ഇന്‍ ലി 85-ാം മിനിറ്റിലും പോര്‍ച്ചുഗല്‍ താരം ഗോണ്‍കാലോ റാമോസ് 94-ാം മിനിറ്റിലും നേടിയ ഗോളുകളിലാണ് പിഎസ്ജി കിരീട യാത്ര തുടങ്ങിയത്. ടോട്ടന്‍ഹാമിന്റെ പുതിയ മാനേജര്‍ തോമസ് ഫ്രാങ്കിനെ ഞെട്ടിച്ചായിരുന്നു പിഎസ്ജിയുടെ തിരിച്ചുവരവ്.