Fincat

തൃശ്ശൂരിലെ ക്രമക്കേട്; മുന്നിട്ടിറങ്ങാൻ സിപിഐ, തെളിവുശേഖരണത്തിന് സര്‍ക്കാര്‍ പിന്തുണയില്ലെന്ന് ആക്ഷേപം


തിരുവനന്തപുരം: തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിലെ ക്രമക്കേടുകളില്‍ പരിശോധനയ്ക്കും നടപടിക്കും മുന്നിട്ടിറങ്ങാൻ സിപിഐ.വോട്ടർമാരുടെ വിവരങ്ങള്‍ പരിശോധിക്കുന്നതില്‍ ബൂത്ത് ലെവല്‍ ഓഫീസർമാർക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നതടക്കം സിപിഐ പരിശോധിക്കും.

2024-ലെ വോട്ടർപട്ടിക സംബന്ധിച്ച്‌ സൂക്ഷ്മമായ പരിശോധന നടത്തി നിയമനടപടിക്ക് സാധ്യതയുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഇതിനൊപ്പം, രാഷ്ട്രീയപ്രചാരണവും ശക്തമാക്കും. തൃശ്ശൂരില്‍ സമരസംഗമവും നടത്തും. ആദ്യഘട്ടത്തിലെ ഒറ്റയ്ക്കൊറ്റയ്ക്കുള്ള സമരത്തിനുശേഷം, എല്‍ഡിഎഫ് ഒന്നിച്ചുള്ള സമരത്തിലേക്ക് കടക്കണമെന്നാണ് സിപിഐ തീരുമാനം. എന്നാല്‍, സംസ്ഥാനതലത്തില്‍ ഇത്തരമൊരു കൂടിയാലോചന ഉണ്ടായിട്ടില്ല.

1 st paragraph

തെളിവുകള്‍ കണ്ടെത്താൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായില്ലെന്ന ആക്ഷേപവും സിപിഐക്കുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളില്‍ സംസ്ഥാന സർക്കാരിന് ഇടപെടാനാവില്ലെന്ന പൊതുനിലപാടാണ് സർക്കാരും സിപിഎമ്മും സ്വീകരിക്കുന്നത്. എന്നാല്‍, കർണാടക സർക്കാർ ഇതുസംബന്ധിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏതൊക്കെരീതിയിലുള്ള അട്ടിമറികളാണ് നടന്നതെന്ന് കണ്ടെത്താനുള്ള രാഷ്ട്രീയലക്ഷ്യം ഈ അന്വേഷണത്തിന് പിന്നിലുണ്ട്. ആ രാഷ്ട്രീയപിന്തുണ കേരളത്തിലുണ്ടാകണമെന്നാണ് സിപിഐ നിലപാട്.

മുന്നണിയെ തിരിഞ്ഞുകൊത്തുമോ?

2nd paragraph

വോട്ടുചേർക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നത് ബൂത്ത് ലെവല്‍ ഓഫീസർമാരാണ്. ഇവരെ നിയമിക്കുന്നതില്‍ സംസ്ഥാന സർക്കാരിനാണ് പങ്കാളിത്തം ഏറെയുള്ളത്. തൃശ്ശൂരില്‍ ബിഎല്‍ഒമാരുടെ വീഴ്ച കണ്ടെത്തിയാല്‍ അത് സർക്കാരിനെ തിരിഞ്ഞുകുത്തുമോയെന്ന ആശങ്കയും മുന്നണിക്കുള്ളിലുണ്ട്.