Fincat

അധ്യാപകന്റെ മര്‍ദനത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നെന്ന് പരാതി


കാസർകോട്: സ്കൂളില്‍ അധ്യാപകന്റെ അടിയേറ്റ് വിദ്യാർഥിയുടെ കർണപുടം തകർന്നതായി പരാതി. കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി അഭിനവ് കൃഷ്ണയ്ക്കാണ് മർദനമേറ്റത്.സ്കൂള്‍ ഹെഡ് മാസ്റ്റർ അശോകൻ കുട്ടിയെ മർദിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ ദിവസമാണ് സംഭവം. അസംബ്ലിക്കിടെ കുട്ടി കാല്‍കൊണ്ട് ചരല്‍ നീക്കിയതാണ് അശോകനെ പ്രകോപിപ്പിച്ചത്.

അസംബ്ലി കഴിഞ്ഞതിന് തൊട്ടുപിന്നാലെ മർദിച്ചുവെന്നാണ് അഭിനവ് പറയുന്നത്. എന്നാല്‍ അഭിനവ് ഒതുങ്ങിനില്‍ക്കാത്തതിനെ തുടർന്നാണ് മർദിക്കേണ്ടിവന്നത് എന്നാണ് അധ്യാപകന്റെ വാദം. അഭിനവിന്റെ മാതാപിതാക്കള്‍ പോലീസിലും ബാലാവകാശ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്. അഭിനവ് ചികിത്സയില്‍ തുടരുകയാണ്.