‘എനിക്ക് കൊതി തീര്‍ന്നിട്ടില്ല’, ബിഗ് ബോസില്‍ നിന്ന് പുറത്തായ ആര്‍ജെ ബിൻസിയുടെ ആദ്യ പ്രതികരണം
ബിഗ് ബോസ് വീട്ടില്‍ നിന്ന് ഇന്ന് ഒരാള്‍ കൂടി പുറത്തായി. ആര്‍ ജെ ബിൻസിയാണ് പ്രേക്ഷക വിധി പ്രകാരം ഇന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്. ബിഗ് ബോസ് വീട്ടില്‍ നിന്ന് തനിക്ക് കൊതി തീര്‍ന്നിട്ടില്ല എന്നായിരുന്നു പിന്നീട് മോഹൻലാലിനോട് ആര്‍ജെ ബിൻസി പ്രതികരിച്ചത്. ഇനി ഫുള്‍ പവര്‍ ആയിട്ട് ഞാനങ്ങ് തുടരും എന്നും ബിൻസി പ്രതികരിച്ചു.
ബിൻസിയുടെ വാക്കുകള്‍
ഒരുപാട് ആഗ്രഹിച്ച് വന്നതാണ് ഞാൻ. ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ആകുമെന്ന്. ഹൃദയം കൊണ്ട് ഒരുപാട് ആഗ്രഹിച്ചു, ബിഗ് ബോസ് വീട്ടില്‍ തുടരണം എന്ന്. ഗെയിം എന്താണ് എന്ന് മനസ്സിലാക്കി അറിഞ്ഞ് നില്‍ക്കുകയായിരുന്നു ഞാൻ. എന്റെ കൂറച്ചു കൂടി പുറത്തുവരാനുണ്ടായിരുന്നു. എന്റെ 90 ശതമാനം ഞാൻ ഇവിടെ വീട്ടില്‍ കൊടുത്തിട്ടുണ്ട്. ഞാൻ കുറച്ച് വഴക്കാളിയാണ്. അത് ഞാൻ പുറത്ത് ഇറക്കിയില്ലായിരുന്നു. പിന്തുണച്ച എല്ലാവര്‍ക്കും എന്റെ നന്ദി.
എന്റെ എല്ലാ സ്വപ്‍നങ്ങള്‍ക്കും കൂടെ നിന്നിട്ടുള്ളത് എന്റെ ചാച്ചനും അമ്മയും തന്നെയാണ്. അവര്‍ ഇപ്പോള്‍ കാണുന്നുണ്ടെങ്കില്‍ വിഷമിക്കുന്നുണ്ടായിരിക്കും. പക്ഷേ ഇത് ഒരു ഗെയിമാണ്. ഞാൻ ഒരുപാട് കഷ്‍ടപ്പെട്ട് വന്നതാണ്. അതുകൊണ്ട് ഇവിടംകൊണ്ട് ഞാൻ നിര്‍ത്താൻ ഒരിക്കലും ഉദ്ദേശിക്കുന്നില്ല. ഇനി ഫുള്‍ പവര്‍ ആയിട്ട് ഞാനങ്ങ് തുടരും. ബിഗ് ബോസ് പുറത്ത് നിന്ന് കാണുന്നത് പോലെ അല്ല അവിടത്തെ ജീവിതം. നല്ല റിസ്‍കാണ്. എനിക്ക് അവിടെ നിന്ന് കൊതി തീര്‍ന്നിട്ടില്ല. എല്ലാവരെയും മിസ് ചെയ്യും. പറഞ്ഞു വിടാതിരിക്കാൻ എന്തെങ്കിലും മാര്‍ഗമുണ്ടോ?. വലിയ ഒരു അവസരമാണ് കിട്ടിയത്.