മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം
സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്സ്/കെമിസ്ട്രി/, ബയോളജി വിഷയങ്ങള്‍ക്ക് 85% മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 41% മാര്‍ക്ക് ലഭിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള എഫ് ഐ എം എസ് ഐഡിയുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. അവസാന തിയതി ആഗസ്റ്റ് 23. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമെ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ. അപേക്ഷാ ഫോം മലപ്പുറം ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, പൊന്നാനി/വെട്ടം/പുറത്തൂര്‍/താനൂര്‍/പരപ്പനങ്ങാടി മത്സ്യഭവന്‍ ഓഫീസുകളിലും http://fisheries.kerala.gov.in എന്ന വെബ്‌സൈറ്റിലും
ലഭിക്കും. ഫോണ്‍ 0494-2666428.