Fincat

നിലമേലിൽ കാറുകൾ കൂട്ടിയിടിച്ചു, അപകടം കണ്ട് വണ്ടി നിർത്തി ആരോഗ്യ മന്ത്രി, പൈലറ്റ് വാഹനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു

കൊല്ലം നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകട വിവരം അറിഞ്ഞ് വാഹനം നിര്‍ത്തി കാറില്‍ നിന്നിറങ്ങി പരിക്കേറ്റവര്‍ക്ക് വേണ്ട സഹായം നല്‍കി. പെട്ടെന്ന് അവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള ക്രമീകരണം ഒരുക്കി. മന്ത്രിയുടെ പൈലറ്റ് വാഹനത്തിലും ആംബുലന്‍സിലുമായി പരിക്കേറ്റവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

1 st paragraph

പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ മന്ത്രി ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശവും നല്‍കി.അപകടത്തിൽ 9 പേര്‍ക്കാണ് പരിക്കേറ്റത്. എതിരെ വന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് കൂട്ടിയിടക്കുയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹങ്ങളുടേയും മുൻഭാഗം പൂർണ്ണമായും തകർന്നു.