ന​ഴ്​​സ​റി, കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക്​ ആ​ദ്യ ആ​ഴ്ച മു​ഴു​വ​ൻ ഇ​ള​വ്​ ല​ഭി​ക്കും. കു​ട്ടി​ക​ളെ പു​തി​യ രീ​തി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്​ കൂ​ടു​ത​ൽ സ​മ​യ​മ​നു​വ​ദി​ക്കാ​നാ​ണി​ത്. ഇ​ക്കാ​ല​യ​ള​വി​ൽ മൂ​ന്ന്​ മ​ണി​ക്കൂ​ർ വ​രെ ഇ​ള​വ്​ ല​ഭി​ക്കും. സ്കൂ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​യ ഇ​ള​വ്​ തൊ​ഴി​ലി​ട​ത്തി​ൽ നി​ല​വി​ലു​ള്ള രീ​തി​ക​ൾ അ​നു​സ​രി​ച്ചും ജീ​വ​ന​ക്കാ​ര​ന്‍റെ മാ​നേ​ജ​റു​ടെ അ​നു​വാ​ദ​ത്തോ​ടെ​യു​മാ​യി​രി​ക്ക​ണം. പുതിയ നയം അനുസരിച്ച് രക്ഷിതാക്കൾക്ക് സ്കൂളിലെ പിടിഎ മീറ്റിംഗുകൾ, ബിരുദദാന ചടങ്ങുകൾ, അല്ലെങ്കിൽ മറ്റ് സ്കൂളുമായി ബന്ധപ്പെട്ട പരിപാടികൾ എന്നിവയിൽ പങ്കെടുക്കാൻ മൂന്ന് മണിക്കൂർ വരെ സമയം അനുവദിക്കും. വിവിധ കരിക്കുലങ്ങൾ അനുസരിച്ച് സ്കൂൾ ആരംഭിക്കുന്ന തീയതികളിൽ വ്യത്യാസമുണ്ടാകുന്നത് കണക്കിലെടുക്കണമെന്ന് തൊഴിലുടമകളോട് നിർദേശിച്ചിട്ടുണ്ട്.