മധുര: 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മധുര ഈസ്റ്റ് നിയോജകമണ്ഡലത്തില്‍നിന്ന് ജനവിധി തേടുമെന്ന് നടനും ടിവികെ (തമിഴക വെട്രി കഴകം) പാർട്ടി അധ്യക്ഷനുമായ വിജയ്.മധുരയില്‍ നടന്ന ടിവികെ രണ്ടാം സംസ്ഥാന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
‘സിംഹം എപ്പോഴും സിംഹമാണ്. കാട്ടില്‍ ധാരാളം കുറുക്കന്മാരും മറ്റു മൃഗങ്ങളുമുണ്ടാകും. ഒരൊറ്റ സിംഹമേ ഉണ്ടാകൂ, അത് ഒറ്റയ്ക്കാണെങ്കിലും ആ കാട്ടിലെ രാജാവ് അത് തന്നെയായിരിക്കും. സിംഹം ഇവിടെ വന്നിരിക്കുന്നത് വേട്ടയാടാനാണ്,’ വിജയ് പറഞ്ഞു.
ടിവികെ ബിജെപിയുമായി സഹകരിക്കുമെന്ന് കിംവദന്തികളുണ്ട്. ടിവികെ ബിജെപിയുമായി സഖ്യത്തിനില്ല. ടിവികെ ഒരുമതത്തിനും എതിരല്ല. ടിവികെ ജനങ്ങളുടെ പാർട്ടിയാണ്. തമിഴ്നാട്ടിലെ ജനങ്ങള്‍ ബിജെപിയെ തള്ളിക്കളയും, വിജയ് കൂട്ടിച്ചേർത്തു.