Fincat

പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ജീവനൊടുക്കിയ നിലയിൽ

മ‍ഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശിയായ മധുസൂദനാണ് (50) തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.അമ്പതുകാരനായ ഇദ്ദേഹം അവിവാഹിതനാണ്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. പൊലീസെത്തി മൃതദേഹം നീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണവും ആരംഭിച്ചു.