Fincat

സെലിബ്രേഷന്‍ ഓഫ് ഡമോക്രസി ഫിലിം ഫെസ്റ്റിവെല്‍ നാളെ തുടങ്ങും

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ടി.എ. റസാഖ് ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ”സെലിബ്രേഷന്‍ ഓഫ് ഡമോക്രസി”ഫിലിം ഫെസ്റ്റിവെല്‍ ശനിയാഴ്ച (ആഗസ്റ്റ് 23) ഉച്ചക്ക് രണ്ടിന് ”എന്ന് സ്വന്തം ശ്രീധരന്‍” എന്ന സിനിമയുടെ പ്രദര്‍ശനത്തോടെ തുടങ്ങും. അക്കാദമിയിലെ മാനവീയം വേദിയില്‍ വൈകുന്നേരം നാലിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ചലച്ചിത്ര നിരൂപകന്‍ വി.കെ. ജോസഫ് ഫെസ്റ്റിവെല്‍ ഉദ്ഘാടനം ചെയ്യും. സംഗീത ചേനംപുല്ലി പ്രഭാഷണം നടത്തും. അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ അധ്യക്ഷത വഹിക്കും.

1 st paragraph

ഉദ്ഘാടന ചിത്രത്തിന്റെ സംവിധായകന്‍ സിദ്ദീഖ് പറവൂര്‍ മുഖാമുഖം നടത്തും. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, എം. അജയകുമാര്‍, സിദ്ദീഖ് താമരശ്ശേരി, രാജു വിളയില്‍, ബാലകൃഷ്ണന്‍ ഒളവട്ടൂര്‍, മജീദ് നീറാട്, കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി തുടങ്ങിയവര്‍ സംസാരിക്കും.

ആന്‍തം ഓഫ് കാശ്മീര്‍(ഇന്ത്യ), ദി ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍(അമേരിക്ക), ഐആം സ്റ്റില്‍ഹിയര്‍(പോര്‍ച്ചുഗല്‍), നൈറ്റ് ആന്റ് ഫോഗ്(ഫ്രാന്‍സ്), ദി പ്രസിഡന്റ്(ജോര്‍ജിയ) എന്നീ ചിത്രങ്ങള്‍ 23, 24 തിയതികളില്‍ അക്കാദമിയിലെ ടി.എ. റസാഖ് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും.

2nd paragraph