വെര്‍ട്ടിക്കല്‍ അക്‌സിയല്‍ പമ്പ് സെറ്റ് സ്ഥാപിക്കല്‍-അപേക്ഷ ക്ഷണിച്ചു
മലപ്പുറം-പൊന്നാനി കോള്‍ മേഖലയിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സുഖമമാക്കുന്നതിനും ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനും ജില്ലാപഞ്ചായത്തിന്റെ കീഴില്‍ പുതിയ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പമ്പ് ഉപയോഗിച്ച് അധികജലം നീക്കം ചെയ്യുന്നതിന് പഴയ പെട്ടിപറകള്‍ക്ക് പകരമായി കൂടുതല്‍ കാര്യക്ഷമതയുളള സബ്‌മേഴ്‌സിബിള്‍ വെര്‍ട്ടിക്കല്‍ ആക്‌സിയല്‍ ഫ്‌ളോപമ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് കോള്‍ മേഖലയിലെ പാടശേഖരങ്ങളുടെ ഉടമസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തരിശാവസ്ഥയില്‍ കിടക്കുന്ന പാടശേഖരങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകള്‍ സെപ്റ്റംബര്‍ 10നകം കൃഷിഭവന്‍ മുഖേന കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ശുപാര്‍ശയോടു കൂടി ആനക്കയം കൃഷി അസിസ്റ്റന്റ് എക്‌സി. എഞ്ചിനിയറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോമുകള്‍ അതാത് കൃഷിഭവനുകളില്‍ ലഭിക്കും. ഫോണ്‍: 0483 2848127, 9383471644.