ആദായ നികുതിയില്ല എന്നതുതന്നെയാണ് ദുബായി നഗരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. രാഷ്ട്രീയം സുസ്ഥിരമാണ്, കുറ്റകൃത്യങ്ങള്‍ തീരെയില്ലെന്നുതന്നെ പറയാം. ഒരു ബിസിനസ് ആരംഭിക്കുകയോ നടത്തുകയോ ചെയ്യുന്നതും വളരെ ലളിതമാണ്. അതിനുപുറമേ ഇവിടെ ആഡംബരം എന്നത് ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്.
ഒരു കാലത്ത് ഷോപ്പിംഗിനും ആഡംബര അനുഭവങ്ങള്‍ക്കുമുള്ള അവധിക്കാല ആഘോഷങ്ങളുടെ കേന്ദ്രമായിരുന്നു ദുബായ്. ഇപ്പോള്‍ സമ്പന്നരുടെ ഇഷ്ട താവളമായി മാറിയിരിക്കുകയാണ്. ലോകത്തിലെ അതിസമ്പന്നരെ ആകര്‍ഷിക്കുന്ന നഗരങ്ങളിലൊന്നായി ദുബായ് വളര്‍ന്നുവരികയാണ്. സ്ഥിരതാമസത്തിനും ജീവിതം കെട്ടിപ്പടുക്കാനും ലോകത്തിലെ കോടീശ്വരന്മാര്‍ തിരഞ്ഞെടുക്കുന്ന ഒരിടമായി ദുബായ് മാറിക്കഴിഞ്ഞു.
എന്തുകൊണ്ടായിരിക്കും കോടീശ്വരന്മാര്‍ ദുബായിലേക്ക് ഒഴുകിയെത്തുന്നത്. അവരെ ആകര്‍ഷിക്കുന്ന നിരവധി സവിശേഷതകള്‍ പറയാനുണ്ട് ഈ നഗരത്തിന്.
ഈ കണക്കുകള്‍ ദുബായിലേക്കുള്ള കോടീശ്വരന്മാരുടെ കുടിയേറ്റത്തിന്റെ കഥ പറയും.
അഡ്വൈസറി സംരംഭമായ ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റെ കണക്കുപ്രകാരം ഏകദേശം 9,800 കോടീശ്വരന്മാരെ ദുബായ് ഈ വര്‍ഷം ആകര്‍ഷിക്കും. ഇത് ലോകത്തിലെ മറ്റേത് രാജ്യത്തേക്കുള്ള സമ്പന്നരുടെ കൂടിയേറ്റത്തേക്കാളും കൂടുതലാണ്.