ആലുവ പെട്രോൾ പമ്പിൽ യുവാവിന്റെ പരാക്രമം. ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്ന ശേഷം തീയിട്ടു. ദേശം അത്താണിയിലെ ഇന്ത്യൻ ഓയിൽ പമ്പിലാണ് യുവാവിന്റെ പരാക്രമം ഉണ്ടായത്. തീ വേഗം അണച്ചതിനാൽ വലിയ അപകടം ഒഴിവായി. വാഹനം പൂർണമായി കത്തി നശിച്ചു. ഇന്ന് രാത്രി 9 മണിക്കാണ് സംഭവം.യുവാവ് സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തിൽ ഇടിച്ചത് ചോദ്യം ചെയ്തതിനാണ് നടപടി. പെട്രോൾ അടിക്കാനായി എത്തിയ കാറും ബൈക്കിലെത്തിയ യുവാവും തമ്മിലായിരുന്നു തർക്കം. തർക്കത്തിന് ശേഷം ബൈക്കിന് തീ ഇടുകയായിരുന്നു.
പ്രസാദ് എന്ന ആളെ ചെങ്ങമനാട് പൊലീസ് പിടികൂടി. വലിയ ദുരന്തമാണ് തലനാരിക്ക് ഒഴിവായത്. പ്രസാദ് ക്രിമിനൽ കേസുകൾ അടക്കം നിരവധി കേസുകളിലെ പ്രതിയാണ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.