
റാപ്പര്‍ വേടനെതിരെ ലൈംഗിക അതിക്രമത്തിന് പുതിയ കേസ്. ഗവേഷണ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കൊച്ചി സിറ്റി പൊലീസാണ് നിയമനടപടി തുടങ്ങിയത്. ഐപിസി 354, 354A(1), 294(b) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗികാതിക്രമം നടത്തുക, അശ്ലീലപ്രയോഗം, ലൈംഗിക അംഗവിക്ഷേപങ്ങള്‍ കാണിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഗവേഷണ വിദ്യാര്‍ത്ഥി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി കൊച്ചി പൊലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസടക്കം വേടനെതിരെ നിലവിലുണ്ട്. വേടന്‍ ഒളിവില്‍ തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്. പരാതി ഉയര്‍ന്നതിന് പിന്നാലെ സംഗീത പരിപാടികള്‍ റദ്ദാക്കിയ വേടനെ കുറിച്ച് യാതൊരു വിവരവുമില്ല. അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചിരുന്നു.

