മന്ത്രി വന്നത് റോഡ് ഉദ്ഘാടനത്തിന്, വൻ സ്വീകരണം ഒരുക്കി അർജന്‍റീന ആരാധകർ
മലപ്പുറം: ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസിയുടെ കേരള സന്ദര്‍ശനം സ്ഥിരീകരിച്ചതോടെ മന്ത്രിക്ക് ആവേശ സ്വീകരണ മൊരുക്കി ആരാധകരും നാട്ടുകാരും. ടാറിംഗ് നടത്തി നവീകരിച്ച ചങ്കുവെട്ടികുണ്ട് യാഹൂറോഡ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി. അബ്ദുറഹിമാനുവേണ്ടിയാണ് ചെണ്ടയും ബാന്‍റുമൊക്കെയായി മേളമൊരുക്കി അലയൊലി തീര്‍ത്തത്.
നാസിക് ഡോള്‍ തീര്‍ത്ത കൗമാരക്കാരും കുട്ടിക്കൂട്ടങ്ങളും അര്‍ജന്‍റീന ജഴ്സിയണിഞ്ഞ് എത്തിയതും കാണികള്‍ക്ക് ആവേശമായി. സര്‍ക്കാര്‍ അര്‍ബന്‍ ലിങ്ക് റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 67 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് ബി എം ബി സി രീതിയിൽ ടാർ ചെയ്തത്. അഴുക്കുചാല്‍, ചങ്കുവെട്ടിക്കുണ്ടിലെ കലുങ്ക് നിര്‍മാണം എന്നിവയും ഉള്‍പ്പെട്ടതാണ് നവീകരണം. ജനപ്രതിനിധികളായ പി. മറിയാമൂ ടി കബീര്‍, സനില പ്രവീണ്‍ യു രാഗിണി, ദിനേശന്‍ എന്നിവര്‍ പങ്കെടുത്തു. പ്രവീണ്‍, യൂസഫ്, നിസാര്‍, ഹൈ ദ്രു. ഹരിദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.