Fincat

തിരൂർ ബ്ലോക്ക് ക്ഷീര കർഷക സംഗമം

തിരൂർ : ക്ഷീരവികസന വകുപ്പ്, തിരൂർ ബ്ലോക്ക് പഞ്ചായത്ത്, തിരൂർ നഗരസഭ, ആത്മ – മലപ്പുറം, തിരൂർ ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തിരൂർ ബ്ലോക്ക് ക്ഷീര കർഷക സംഗമം 2025 സെപ്ത‌ംബർ 1-ാം തിയ്യതി തിങ്കളാഴ്‌ച തുമരക്കാവ് ക്ഷീരസഹകരണ സംഘത്തിൻ്റെ ആതിഥേയത്വത്തിൽ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുവാൻ നിശ്ചയിച്ച വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളുന്നു.

 

പരിപാടിയുടെ ഉദ്ഘാടനം ബഹു. തിരൂർ നിയോജക മണ്ഡലം എം.എൽ.എ ശ്രീ. കുറുക്കോളി മൊയ്‌തീൻ അവർകൾ നിർവഹിക്കുന്നു. പരിപാടിയിൽ തിരൂർ നഗരസഭചെയർപേഴ്സ‌ൺ ശ്രീമതി. എ.പി. നസീമ അധ്യക്ഷത വഹി ക്കുന്നു. കൂടാതെ ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാർ, മെമ്പർമാർ, സാങ്കേതിക വിദഗ്ദ്ധർ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കുന്നു.

പ്രസ്തു‌ത പരിപാടിയുടെ ഭാഗമായി കന്നുകാലി പ്രദർശനം ( തുമരക്കാവ് എ. എൽ. പി സ്കൂ‌ൾ പരിസരം) പൊതു സമ്മേളനം (ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയം പൂക്കയിൽ), ക്ഷീരവികസന സെമിനാർ, ഡയറി ക്വിസ്, എന്നിവ ഉണ്ടായി രിക്കുന്നതാണ്.

പരിപാടിയുടെ വിജയത്തിന് താങ്കളുടെ മഹനീയ സാന്നിദ്ധ്യവും സഹകരണവും സസ്നേഹം അഭ്യർത്ഥിക്കുന്നു.