കയ്പമംഗലം മൂന്നുപീടികയിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കയ്പമംഗലം വഴിയമ്പലം കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം കളപ്പുരക്കൽ സൂരജിന്‍റെ ഭാര്യ ഐശ്വര്യ (32) യാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിലായിരുന്നു മരണം. ഇന്നലെ ഉച്ചക്ക് പതിനൊന്നേമുക്കാലോടെ മൂന്നുപീടിക തെക്കേ ബസാറ്റോപ്പിന് അടുത്തായിരുന്നു അപകടം. കാസർകോഡ് നിന്ന് കൊച്ചിയിലേക്ക് പോയിരുന്ന ടാങ്കർ ലോറിയുടെ പിൻവശം സ്കൂട്ടറിൽ തട്ടിയായിരുന്നു അപകടം. സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ ഐശ്വര്യയുടെ ദേഹത്ത് കൂടെ ലോറിയുടെ ടയർ കയറിയിറങ്ങുകയായിരുന്നു. സ്കൂട്ടറിൽ ഐശ്വര്യയുടെ കൂടെ ഉണ്ടായിരുന്ന ഭർതൃ പിതാവ് മോഹനനും പരിക്കേറ്റിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.