ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുട്ട. മുട്ടയിൽ ഉയർന്ന പ്രോട്ടീൻ, ഗുണകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുകയും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കോളിൻ, വിറ്റാമിൻ എ, ഡി, ബി 12, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നവുമാണ് മുട്ട. ദിവസവും മുട്ട കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. അവയിൽ ഹൃദയാരോഗ്യകരമായ അപൂരിത കൊഴുപ്പുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.
തലച്ചോറിന്റെ പ്രവർത്തനത്തിനും ന്യൂറോ ട്രാൻസ്മിറ്റർ ഉൽപാദനത്തിനും അത്യാവശ്യമായ ഒരു പോഷകമായ കോളിൻ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
മുട്ടയിൽ കാണപ്പെടുന്ന കോളിൻ, ബി വിറ്റാമിനുകൾ തലച്ചോറിന്റെ പ്രവർത്തനത്തെ മികച്ച രീതിയിൽ പിന്തുണയ്ക്കുകയും ഓർമ്മശക്തിയും മാനസികാവസ്ഥയും മെച്ചപ്പെടുത്തുകയും ചെയ്യും.
മുട്ടയിലെ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ആന്റിഓക്‌സിഡന്റുകൾ പ്രായവുമായി ബന്ധപ്പെട്ട കേടുപാടുകളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു. “നല്ല” കൊളസ്ട്രോൾ കൂട്ടാനും മുട്ട സഹായകമാണ്.
മുട്ടയിലെ വിറ്റാമിനുകളും ധാതുക്കളായ വിറ്റാമിൻ ഡി, സെലിനിയം എന്നിവ ആരോഗ്യകരവും ശക്തവുമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു. മുട്ടയിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് അമിത വിശപ്പ് തടയുന്നു. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് ന്യൂട്രീഷൻ ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. വിറ്റാമിനുകളായ എ,ഡി,ബി12 തുടങ്ങിയയും ഇതിൽ അടങ്ങിയിട്ടുണ്ട്.
പ്രഭാതഭക്ഷണത്തിന് മുട്ട കഴിക്കുന്നത് ശരീരഭാരം എളുപ്പം കുറയ്ക്കാൻ സഹായിക്കും. പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നതിനെ നിയന്ത്രിക്കാനും ഗുണം ചെയ്യും.