Fincat

പ്രമേഹത്തിന് തക്കാളി ജ്യൂസോ..; ശരീര ഭാരം കുറയ്ക്കും ഹൃദ്രോഗ സാധ്യത കുറയ്ക്കും ഗുണങ്ങളേറെ

പ്രമേഹരോഗികള്‍ക്ക് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് തക്കാളി ജ്യൂസ്. ഇത് ആരോഗ്യകരമാണെന്ന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ഈ തക്കാളി ജ്യൂസില്‍ തക്കാളി, വെള്ളരിക്ക, പുതിന, വെളുത്തുള്ളി, തൈര് എന്നിവ ഉള്‍പ്പെടുന്നു. ഈ ചേരുവകള്‍ ഓരോന്നും കുടലിന്റെ ആരോഗ്യത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ടൈപ്പ് 2 പ്രമേഹമുളളവരില്‍ ഹൃദ് രോഗ സാധ്യത കുറയ്ക്കാന്‍ തക്കാളി ജ്യൂസ് സഹായിക്കുമെന്ന് diabetesincontrol.com ലെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാത്രമല്ല തക്കാളി ജ്യൂസില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തെ സഹായിക്കും. ഇതിലെ വിറ്റാമിന്‍ സി, ബീറ്റ കരോട്ടിന്‍ എന്നിവയുടെ അളവ് കണ്ണുകളുടെ ആരോഗ്യത്തെ സഹായിക്കുന്നു.

 

എങ്ങനെയാണ് തക്കാളി ജ്യൂസ് തയ്യാറാക്കേണ്ടതെന്ന് നോക്കാം

ആവശ്യമുള്ള സാധനങ്ങള്‍

പഴുത്ത തക്കാളി ചെറുതായി അരിഞ്ഞത്- 3 കപ്പ്
വെള്ളരിക്ക ചെറുതായി അരിഞ്ഞത് – 1/2 കപ്പ്
വെളുത്തുളളി അല്ലി – 2 എണ്ണം
തൈര് അടിച്ചത് -1/4 കപ്പ്
പുതിന തണ്ട് – 5,6 എണ്ണം
ഉപ്പ് – 1/4 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

തക്കാളി,വെള്ളരിക്ക, വെളുത്തുളളി ഇവ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. അരിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. അടിച്ചെടുത്ത തൈര്. ഉപ്പ്, പുതിന, അല്‍പ്പം മധുരം കൂടി ചേര്‍ത്ത് ക്രീം പരുവമാകുന്നതുവരെ നന്നായി ഇളക്കുക. ഇതൊരു ഗ്ലാസിലേക്ക് പകര്‍ന്ന് പുതിനയിലയും ഐസ് ക്യൂബുകളും ചേര്‍ത്ത് കഴിക്കാവുന്നതാണ്.