Fincat

വിറ്റാമിന്‍ സിയുടെ കുറവ്; ഈ പ്രാരംഭ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്

വിറ്റാമിന്‍ സിയുടെ കുറവ്; ഈ പ്രാരംഭ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്
വിറ്റാമിന്‍ സിയുടെ കുറവിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

  • രോഗ പ്രതിരോധശേഷി കുറയാം
    വിറ്റാമിന്‍ സിയുടെ കുറവു മൂലം രോഗ പ്രതിരോധശേഷി കുറയാനും ജലദോഷം, പനി തുടങ്ങിയ സീസണൽ അണുബാധകൾ പിടിപ്പെടാനും കാരണമാകും.
  • അമിത ക്ഷീണവും തളര്‍ച്ചയും
    വിറ്റാമിൻ സി ഇരുമ്പ് ആഗിരണം ചെയ്യാൻ ആവശ്യമുള്ളതിനാല്‍ ഇവയുടെ കുറവ് വിളര്‍ച്ചയ്ക്ക് കാരണമാകും. ഇതുമൂലം അമിത ക്ഷീണം, തളര്‍ച്ച എന്നിവയ്ക്ക് കാരണമാകും.
  • ഓസ്റ്റിയോപൊറോസിസ് സാധ്യത വിറ്റാമിൻ സി കുറവ് മൂലം എല്ലുകളുടെ ആരോഗ്യം മോശമാകാനും ഇതുമൂലം ഓസ്റ്റിയോപൊറോസിസ് സാധ്യത കൂടാനും മുട്ടുവേദനയും മറ്റും ഉണ്ടാകാനും കാരണമാകും.
    വിറ്റാമിന്‍ സിയുടെ കുറവ് പല്ലുകളുടെയും ആരോഗ്യത്തെയും മോശമായി ബാധിക്കാം. പല്ലുകൾക്ക് കേട് വരുന്നത് ഉള്‍പ്പടെയുള്ള ലക്ഷണങ്ങള്‍ ഇതുമൂലം ഉണ്ടാകാം.
  • മുറിവുകൾ ഉണങ്ങാൻ താമസിക്കുക
    മുറിവുകൾ ഉണങ്ങാൻ താമസിക്കുന്നതും ചിലപ്പോള്‍ വിറ്റാമിന്‍ സിയുടെ കുറവിന്‍റെ ലക്ഷണമാകാംചര്‍മ്മ പ്രശ്നങ്ങള്‍
    ചര്‍മ്മത്തില്‍ കാണുന്ന ചെറിയ കുരുക്കള്‍, തിണര്‍പ്പ്, വരള്‍ച്ച എന്നിവയുമൊക്കെ വിറ്റാമിന്‍ സിയുടെ കുറവ് മൂലമുണ്ടാകാം. വിറ്റാമിന്‍ സിയുടെ കുറവ് മൂലം തലമുടി വരണ്ടതാകാനും സാധ്യതയുണ്ട്.