Fincat

യൂട്യൂബ് ചാനൽ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദ്ദനമേറ്റു

യൂട്യൂബ് ചാനൽ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദ്ദനമേറ്റു. തൊടുപുഴ മങ്ങാട്ടുകവലയില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്. മൂന്ന് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഷാജന്‍ സ്‌കറിയ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

വാഹനത്തിൽ പിന്തുടർന്ന് എത്തിയവരാണ് ആക്രമിച്ചത്. ഷാജൻ സ്കറിയ വിവാഹ സത്ക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു.