Fincat

പോക്സോ കേസ്:യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു

കൊച്ചി: മട്ടാഞ്ചേരിയിൽ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്‌തു. നസ്രത്ത് സ്വദേശി ഡാറേൽ ഡിസൂസയാണ് പിടിയിലായത്. മട്ടാഞ്ചേരി സ്വദേശിയായ പതിനൊന്നുകാരിക്ക് നേരെയാണ് പ്രതി ലൈംഗികാതിക്രമം കാട്ടിയത്. കടയിലേക്ക് പോവുകയായിരുന്ന കുട്ടിയെ പ്രതി കയറി പിടിച്ചെന്നും പിന്നീട് കുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നുമാണ് കേസ്. പോക്സോ നിയമത്തിലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു. പിന്നാലെ ഫോർട്ട് കൊച്ചി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ വൈദ്യപരിശോധനയ്ക്കും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.