അടിച്ച് പൂസായി അങ്ങാടിയിലിറങ്ങി ബഹളം, ചോദ്യം ചെയ്ത വയോധികനെ അടിച്ച് വീഴ്ത്തി 32 കാരൻ; മലപ്പുറത്ത് കാപ്പ കേസ് പ്രതി പിടിയിൽ
മലപ്പുറം; മദ്യലഹരിയിൽ വയോധികനെ ആക്രമിച്ച യുവാവ് പിടിയിൽ. വെളിയങ്കോട് അങ്ങാടിയില്‍ മദ്യലഹരിയില്‍ ബഹളം വെച്ചത് ചോദ്യം ചെയ്ത വയോധികനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയായ വെളിയ ങ്കോട് മാട്ടുമ്മല്‍ സ്വദേശി അയിനിക്കല്‍ കുടു ഷമീര്‍ എന്ന ബേജാര്‍ ഷമീര്‍ (32) ആണ് പിടിയിലായത്. വെളിയങ്കോട് ലോഡ്ജില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ആക്രമണ, ലഹരി കേസുകളി പ്രതിയായ ഷമീറിനെതിരെ കാപ്പ പ്രകാരം ജില്ലയില്‍ പ്രവേശിക്കുന്നത് നേരത്തെ വിലക്കിയിരുന്നു.
വിലക്ക് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വീണ്ടും വെളിയങ്കോട് എത്തിയ ഷമീർ സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു. പൊന്നാനി ഇന്‍ സ്‌പെക്ടര്‍ എസ്. അഷറഫ്, എസ്. ഐ സി. ബിബിന്‍, ജൂനിയര്‍ എ സ്.ഐ നിതിന്‍, സീനിയര്‍ സിവി ല്‍ പൊലീസ് ഓഫിസര്‍മാരായ നാസര്‍, എസ്. പ്രശാന്ത് കുമാര്‍, വിപിന്‍ രാജ്, സിവില്‍ പൊലീസ് ഓഫീസര്‍ കൃപേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.