ഇത് ഓണത്തിന് ഫാമിലിയ്ക്ക് പറ്റിയ സിനിമ’; മികച്ച പ്രതികരണങ്ങളോടെ ‘ഓടും കുതിര ചാടും കുതിര’
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സലിം സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ- കല്യാണി പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ഓടും കുതിര ചാടും കുതിര’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. കോമഡി- എന്റർടൈനർ ഴോണറിൽ പുറത്തറിങ്ങിയ ചിത്രം വൈകാരികമായ നിരവധി മുഹൂർത്തങ്ങളാൽ സമ്പന്നമാണ്.
‘ ചിത്രം തീയേറ്ററിൽ എത്തിയതിനു പിന്നാലെ ആരൊക്കെയോ പ്രത്യേക താല്പര്യാർത്ഥം നെഗറ്റീവ് റിവ്യൂകൾ പറഞ്ഞു ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചിരുന്നു എന്നാൽ സിനിമകണ്ട് ഇഷ്ടപ്പെട്ടവരുടെ മൗത്ത് പബ്ലിസിറ്റി കൊണ്ട് സിനിമ ഇപ്പോൾ നല്ല അഭിപ്രായം നേടി മുന്നേറുകയാണ്. പ്രമുഖ സിനിമ ഗ്രൂപ്പുകളിൽ വരെ നെഗറ്റീവ് നിറഞ്ഞിരുന്നു. എന്നാൽ സിനിമ കണ്ടു ഇറങ്ങുന്ന ജനങ്ങൾ പോസിറ്റീവ് റെസ്പോൺസുകൾ കൊണ്ട് നിറച്ചപ്പോൾ കഥ മാറി. സിനിമ തുടങ്ങിയത് മുതൽ അവസാനം വരെ ചിരിയാണ്, കുറെ വട്ടുള്ള കഥാപാത്രങ്ങൾ ആണ് സിനിമയിൽ ഉള്ളത് അവരുടെ കോമഡികൾ എല്ലാം വർക്കൗട്ട് ആയതുകൊണ്ട് തന്നെ സിനിമ ഇപ്പോൾ ഏറ്റെടുത്തു കഴിഞ്ഞു. ഓണത്തിന് ഇറങ്ങിയ സിനിമകളിൽ ഫാമിലിയ്ക്ക് തിയേറ്ററിൽ പോയി കാണാൻ കഴിയുന്ന ചിരിപ്പടം ഓടും കുതിര ചാടും കുതിരയാണ്.’
ഛായാഗ്രഹകൻ – ജിന്റോ ജോർജ്, സംഗീതം – ജസ്റ്റിൻ വർഗീസ്, എഡിറ്റിങ് – നിധിൻ രാജ് അരോൾ, പ്രൊഡക്ഷൻ ഡിസൈൻ – അശ്വിനി കാലേ, കലാസംവിധാനം – ഔസേപ്പ് ജോൺ, വസ്ത്രലങ്കാരം – മഷർ ഹംസ, മേക്കപ്പ് – റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ – ഡിക്സൺ ജോർജ്, കളറിസ്റ്റ് – രമേഷ് സി പി, ഗാനരചന – സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ – ശിവകുമാർ പെരുമുണ്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ -അനീവ് സുകുമാർ, VFX – ഡിജിബ്രിക്‌സ്, പി ആർ ഒ – എ എസ് ദിനേശ്, സ്റ്റിൽസ് – രോഹിത് കെ സുരേഷ്, ഡിസൈൻസ് – യെല്ലോട്ടൂത്, കോൺടെന്റ് & മാർക്കറ്റിംഗ് – ഒബ്സ്ക്യൂറ. വിതരണം – സെൻട്രൽ പിക്ചേഴ്സ്.