മലപ്പുറം: ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സി കേരളത്തിലെത്തും മുമ്പ് അദ്ദേഹത്തെ കാണാന്‍ ഫ്രീ സ്‌റ്റൈലര്‍ മുഹമ്മദ് റിസ്‌വാന്‍ അര്‍ജന്റീനയിലേക്ക്. യാത്രയുടെ ഭാഗമായി ദുബൈയിലെത്തിയ താരം അര്‍ജന്റീനയിലേക്ക് പുറപ്പെട്ടു. ഏറെനാളായി റിസ്വാന്‍ ഈ സ്വപ്നത്തിനു പിന്നാലെയായിരുന്നു. ലുലു എക്‌സ്ചേഞ്ചിന്റെ സഹായത്തോടെയാണ് അവസരമൊരുങ്ങിയത്. അരിക്കോട് മാങ്കടവ് സ്വദേശി അബ്ദുല്‍ മജീദിന്റെ മകനായ റിസ്വാന്‍ ചെറുപ്പം മുതലേ ഫൂട്ബാള്‍ താരമാണ്. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വിദേശതാരങ്ങളുടെ ഫ്രീസ്‌റ്റൈല്‍ അഭ്യാസങ്ങള്‍ കണ്ട് മോഹം തുടങ്ങി. പതുക്കെ പരിശീലനം തുടങ്ങുകയും പിന്നീട് പ്രഫഷനാക്കി മാറ്റുകയുമായിരുന്നു. വിഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ ഫുട്ബാള്‍ താരങ്ങളുടെയും മറ്റും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 1500 അടി ഉയരത്തിൽ കരുവാരക്കുണ്ട് എന്ന ചെറിയ ഗ്രാമത്തിലാണ് കേരളാംകുണ്ട് വെള്ളചാട്ടം സ്ഥിതി ചെയ്യുന്നത്. ചെറിയ ട്രെക്കിംഗ് നടത്തിയാൽ എത്തുന്ന ഈ വെള്ളച്ചാട്ടത്തിലേക്ക് വളരെ സൂക്ഷ്മമായാണ് മുഹമ്മദ് റിസ്വാൻ ഫുട്ബോൾ അടിച്ചത്.
റിസ്‌വാന്‍ കരുവാരകുണ്ടിലെ കേരളകുണ്ട് വെള്ളച്ചാട്ടത്തില്‍ നിന്ന് ഫുട്ബാള്‍ തട്ടുന്ന ദൃശ്യ ങ്ങള്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 593 മില്യണ്‍ പേരാണ് ഈ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ കണ്ടത്. കഴിഞ്ഞമാസം ദുബൈയില്‍ നടന്ന ചടങ്ങി ല്‍ അര്‍ജന്റീനന്‍ കോച്ച് ലയണല്‍ സ്‌കൂലോണിയെ കാണാന്‍ അവസരം ലഭിച്ചിരുന്നു. മകന്റെ നേട്ടത്തില്‍ വളരെയധികം സന്തോഷമുണ്ടെന്ന് പിതാവ് അബ്ദുല്‍ മജീദ് പറഞ്ഞു.