Fincat

ഓണാഘോഷ പരിപാടിയിൽ‌ പാട്ടുപാടി തകർത്ത പൊലീസ് ഓഫീസർ വീട്ടിലെത്തി കുഴഞ്ഞുവീണ് മരിച്ചു

പകൽ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയിൽ സജീവമായി പങ്കെടുക്കുകയും പാട്ടുപാടുകയും ചെയ്ത സിവിൽ പൊലീസ് ഓഫീസർ വീട്ടിലെത്തി കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ പുതുശ്ശേരിച്ചിറ സതീഷ് ചന്ദ്രൻ (42) ആണ് മരിച്ചത്.
പകൽ സ്റ്റേഷനിൽ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം വീട്ടിൽ പോവുകയും രാത്രി പത്തുമണിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. തുടർന്ന് കളത്തിപ്പടി കാരിത്താസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.