മുംബൈ നഗരഹൃദയത്തിലെ ഒരു കഫേയിൽ, 40 വയസുള്ള ബിസിനസുകാരിയായ റിയയും 29 വയസുള്ള യുവ പ്രൊഫഷണലായ അങ്കിതും പലപ്പോഴും ശാന്തമായ കാപ്പികുടിച്ച് ഡേറ്റിങ് ആസ്വദിക്കുന്നത് കാണാം. അവരുടെ പ്രായ വ്യത്യാസം ചുറ്റുമിരിക്കുന്നവരെ അത്ഭുതപ്പെടുത്തുന്നുവെങ്കിലും അവർ പരസ്പരം സംതൃപ്തരായി കാണപ്പെടുന്നു. “എനിക്ക് അങ്കിതിന്റെ ഊർജവും പോസിറ്റീവിറ്റിയും ഇഷ്ടമാണ്” എന്ന് റിയ തുറന്നു സമ്മതിക്കുന്നു, അതേസമയം അവളുടെ സ്വാശ്രയത്വത്തെയും ജീവിതാനുഭവത്തെയും അംഗീകരിക്കുന്നതായി അങ്കിതും പറയുന്നു.
ഒരുകാലത്ത് അപൂർവമായി കണക്കാക്കപ്പെട്ടിരുന്ന ഇത്തരം ബന്ധങ്ങൾ നഗരങ്ങളിൽ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും ഉയർന്നുവരുന്ന ചോദ്യം ഇതാണ്: പ്രായമായ സ്ത്രീകളെ ചെറുപ്പക്കാരായ പുരുഷന്മാരിലേക്ക് ആകർഷിക്കുന്നത് എന്താണ്? അത് കേവലം ശാരീരിക ആകർഷണമാണോ?
പൊതുവെ എല്ലാവരും ഇത്തരം ബന്ധങ്ങള ലൈംഗികാകർഷണവുമായി ബന്ധിപ്പിക്കാനാണ് എല്ലാവരും ശ്രമിക്കുകയെന്ന് മീഡിയം മാസികയിൽ എഴുതുന്ന റിലേഷൻഷിപ്പ് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ശാരീരിക ആകർഷണത്തിന് ഒരു പങ്കുണ്ടെങ്കിലും, പ്രത്യേകിച്ച് പ്രായവ്യത്യാസം പ്രധാനമായിരിക്കുമ്പോൾ, ഇത് അപൂർവ്വമായി മാത്രമേ ഏക ഘടകമാകൂ എന്ന് വിദഗ്ധര്‍ ഊന്നിപ്പറയുന്നു. യുവാക്കള്‍ ബന്ധത്തിന് ഊർജ്ജസ്വലത, അഭിനിവേശം, പുതുമ എന്നിവ നൽകുന്നു. പലപ്പോഴും പ്രായമായ പുരുഷന്മാരിൽ കാണാത് ചില ഗുണങ്ങളാണിവ.
Sign in
Sign in
Recover your password.
A password will be e-mailed to you.