Fincat

ദൃശ്യം 4 ഉണ്ടാകുമോ? മോഹൻലാൽ വ്യക്തമാക്കുന്നു

ദൃശ്യം മൂന്നിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് നടൻ മോഹൻലാൽ. അടുത്തമാസം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ സിനിമാ വിശേഷങ്ങളെ കുറിച്ചുള്ള ന്യൂസ് 18 അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദൃശ്യം മൂന്ന് വിജയത്തിൽ എത്തിയാൽ നമുക്ക് ദൃശ്യം നാലും കാണാമെന്ന്. എന്നാൽ അത് വ്യക്തമല്ലെന്നും ഒരു സിനിമയുടെ വിജയത്തിന് അനുസരിച്ചാണ് ഉണ്ടാകുക എന്നും മോഹൻലാൽ.
അതേസമയം എന്തുകൊണ്ടാണ് സത്രീകൾ ഇത്രയും ലാലേട്ടനെ ഇഷ്ടപ്പെടുന്നതെന്ന ന്യൂസ് 18 അവതാരകയുടെ ചോദ്യത്തിന് അവരിപ്പോഴും എന്റെ സിനിമകൾ കണ്ടുകൊണ്ടിരിക്കകയാണ്. അതുകൊണ്ടായിരിക്കാം ആ ഇഷ്ടം എന്ന് മോഹൻലാൽ.
ഞാൻ ചെയ്ത കഥാപത്രങ്ങളിലൂടെയാണ് അവർ എന്നെ ഇഷ്ടപ്പെടുന്നത്. അല്ലാതെ പേഴ്സണൽ ആയിട്ടുള്ള ഇഷ്ടമല്ലല്ലോ. ഞാൻ ചെയ്ത കഥാപാത്രങ്ങളെയാണ് അവരിഷ്ടപ്പെടുന്നത്. പിന്നെ പ്രണയിക്കുന്നതും പ്രണയിക്കപ്പെടുന്നതും ഭാ​ഗ്യമല്ലേയെന്നും മോഹൻലാൽ പറഞ്ഞു.