Fincat

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി; പ്രണയനൈരാശ്യമെന്ന് പൊലീസ്

ബെം​ഗലൂരുവിൽ മലയാളി വിദ്യാർത്ഥിയെ ആത്മ​ഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വയനാട് റിപ്പൺ സ്വദേശി മുഹമ്മദ് ശരീഫ് ആണ് മരിച്ചത്. കർണാടകയിലെ ചിക്കബല്ലാപുരയിലാണ് സംഭവം. വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രണയനൈരാശ്യത്തെ തുടർന്ന് ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. ചിക്കബെല്ലാപുര ശാന്തി നേഴ്സിങ് കോളേജിലെ അവസാന വർഷ എംഎൽടി വിദ്യാർത്ഥിയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.