Fincat

വിഴിഞ്ഞം തുറമുഖത്തിന് ആഭ്യന്തര കയറ്റിറക്കുമതിക്കുള്ള കസ്റ്റംസ് അനുമതി


നാഗർകോവില്‍: അഞ്ചുഗ്രാമത്തിനുസമീപം അഞ്ചുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ രണ്ടാം ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു.അഞ്ചുഗ്രാമത്തിനുസമീപം കുമാരപുരം തോപ്പൂർ സ്വദേശി ശെല്‍വ മധൻ (35) ആണ് അറസ്റ്റിലായത്.

ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശെല്‍വ മധൻ, ഭർത്താവുമായി പിരിഞ്ഞ് കുഞ്ഞുമായി കഴിഞ്ഞിരുന്ന ശെല്‍വിയെ രണ്ടാം വിവാഹം കഴിച്ചു. കഴിഞ്ഞമാസം ശെല്‍വിയെ വീട്ടില്‍നിന്നു കാണാതായി. ഇതോടെ ശെല്‍വിയുടെ ആദ്യ ബന്ധത്തിലെ അഞ്ചുവയസ്സുകാരനായ മകനും രണ്ടാം വിവാഹത്തിലെ ഒന്നരവയസ്സുകാരനും ശെല്‍വ മധന്റെ പരിചരണത്തിലായി. കഴിഞ്ഞ 31- ന് വീട്ടില്‍നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന് നാട്ടുകാർ പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് അഞ്ചുവയസ്സുകാരൻ അഭിനവിനെ മരിച്ചനിലയില്‍ കണ്ടത്. തൊട്ടടുത്ത് ഒന്നരവയസ്സുകാരനും ഉണ്ടായിരുന്നു.

1 st paragraph

ഒളിവിലായിരുന്ന ശെല്‍വ മധനെ കഴിഞ്ഞദിവസം അഞ്ചുഗ്രാമം പോലീസ് അറസ്റ്റുചെയ്തു. കുട്ടികളുടെ കരച്ചിലും ബഹളവും സഹിക്കാനാവാതെ ഇരുവരെയും അടിച്ചുവെന്നും അഭിനവ് മരിെച്ചന്ന് ഉറപ്പായതോടെ പോലീസിനെ ഭയന്ന് ഒളിവില്‍ പ്പോയതാണെന്നും ശെല്‍വ മധൻ പോലീസിനു മൊഴി നല്‍കി.