Fincat

തിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി ക്യൂ നിൽക്കേണ്ട; ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്യും

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) തിരുവനന്തപുരം വിമാനത്താവളത്തിൽ അവതരിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ പരിപാടിയുടെ ഉദ്ഘാടനം നാളെ (സെപ്റ്റംബർ 11) രാവിലെ 11:30-ന് വെർച്വലായി നിർവഹിക്കും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2-ലെ ഡിപ്പാർച്ചർ ഇമിഗ്രേഷൻ ഏരിയയിൽ വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. ഇതോടെ യാത്രക്കാർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ സുഗമമാകും.

1 st paragraph

ഇന്ത്യൻ പൗരന്മാർ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് കൈവശമുള്ള വിദേശ പൗരന്മാർ എന്നിവർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ വേഗത്തിലാക്കുന്നതിനായാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാം ആരംഭിച്ചത്. യോഗ്യരായ അപേക്ഷകർ, അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഡാറ്റ ഫീൽഡുകൾ അനുസരിച്ച് ആവശ്യമായ വിവരങ്ങൾക്ക് പുറമേ ബയോമെട്രിക്സ് (വിരലടയാളവും മുഖചിത്രവും) നൽകേണ്ടതുണ്ട്. ആവശ്യമായ പരിശോധനകൾക്കും യോഗ്യതയും അടിസ്ഥാനമാക്കിയാണ് പ്രോഗ്രാമിലേക്കുള്ള എൻറോൾമെന്റ് നടത്തുക. എഫ്‌ടിഐ-ടിടിപിയുടെ കീഴിലുള്ള ഇ-ഗേറ്റ്‌സ് സൗകര്യം ഇപ്പോൾ ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങിയ എട്ട് വിമാനത്താവളങ്ങളിൽ ലഭ്യമാണ്.